Post Category
കേരളത്തില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറവ്: കേന്ദ്ര സാമൂഹികനീതി സഹമന്ത്രി
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ ബീഹാര്‍,ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ കുറവാണെന്ന് കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അതാവലെ പറഞ്ഞു. 2016-17-ല്‍ 102 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജാതീയതയും താരതമ്യേന കുറവാണ് സംസ്ഥാനത്ത്. സാമൂഹികനീതി മേഖലയില്‍ സംസ്ഥാനത്തിന്റെ പ്രകടനം മികച്ചതാണെന്നും മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു. നേരത്തെ കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച് സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുമായി മന്ത്രി വിലയിരുത്തി. പി.എന്‍.എക്‌സ്. 1861/17
date
- Log in to post comments