Skip to main content

കോവാക്സിൻ സ്വീകരിച്ച്  മാതൃകയായി  കോവിഡ് മുന്നണി പോരാളികൾ 

കോവാക്സിൻ സ്വീകരിച്ച്  മാതൃകയായി  കോവിഡ് മുന്നണി പോരാളികൾ 

കോവിഡ്  വാക്സിനേഷൻ രണ്ടാം ഘട്ടത്തിൽ കോവാക്സിൻ സ്വീകരിച്ച് മാതൃകയായി പോലീസ് നേതൃത്വം.  നാഗരാജ് സി. എച്ച്. ഐ. പി. എസ്. സിറ്റി പോലീസ്  കമ്മീഷണർ, ഫിലിപ്പ് കെ പി അഡിഷണൽ  കമ്മീഷണർ ഓഫ്  പോലീസ്, ഐശ്വര്യ  ഡോംഗ്രെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ, റ്റി .ബി . വിജയൻ അസ്സിസ്റ്റൻറ്   കമ്മീഷണർ ഓഫ്  പോലീസ് (ട്രാഫിക്ക് ), ജി . ഡി . വിജയകുമാർ അസ്സിസ്റ്റൻറ്  കമ്മീഷണർ ഓഫ്  പോലീസ്  മട്ടാഞ്ചേരി; പി.കെ  ശിവൻകുട്ടി അസ്സിസ്റ്റൻറ്  കമ്മീഷണർ ഓഫ്  പോലീസ് (സ്പെഷ്യൽ  ബ്രാഞ്ച് ) തുടങ്ങിയ നേതൃത്വ നിരയാണ് മുന്നണി പോരാളികൾക്ക് മാതൃകയായി എറണാകുളം പി.വി.എസ് .ആശുപത്രിയിൽ കോവാക്സിൻ സ്വീകരിച്ചത് .  കോവാക്സിൻ സ്വീകരിക്കുന്നതിനായി യാതൊരു ഭയാശങ്കകളും ആവശ്യമില്ലെന്നും ഭാരതത്തിൽ നിർമ്മിച്ച വാക്സിൻ സ്വീകരിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും സ്വന്തം സുരക്ഷയ്ക്കൊപ്പം നാടിൻറെ സുരക്ഷയും നാം ഓരോരുത്തരുടെയും കടമയാണെന്നും വാക്സിൻ സ്വീകരിച്ചതിനുശേഷം ഓരോരുത്തരും സന്ദേശം നൽകുകയായിരുന്നു. പി. വിജയൻ, ഐ.പി.എസ്., ഐ.ജി.എറണാകുളം ജനറൽ ആശുപത്രിയിലാണ് വാക്സിൻ സ്വീകരിച്ചത് .  രണ്ടാം ഘട്ട കോവിഡ് വാക്സിനേഷനിൽ.  എല്ലാ കോവിഡ് മുന്നണി പോരാളികളും വിമുഖത കൂടാതെതന്നെ  കോവാക്സിൻ തുടർന്നുള്ള ദിവസങ്ങളിൽ സ്വീകരിക്കണമെന്നുള്ള സന്ദേശം എല്ലാവരിലും  എത്തിക്കുക എന്ന  ഉദ്യമത്തോടെയാണ് പൊലീസിൻറെ നേതൃനിര  ഒന്നാകെ ഇന്ന്  വാക്സിൻ സ്വീകരിച്ച് മാതൃകയായത് .
ഒന്നാം ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കുള്ള  കോവിഡ് വാക്സിനേഷൻ അവസാനഘട്ടത്തിലേയ്ക് കടക്കുകയാണ്. ഈ മാസം 21ന്  ആരോഗ്യ പ്രവർത്തകരുടെ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കും.  ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് ജില്ലയിൽ ഈ മാസം 22ന്  ആരംഭിക്കുന്നതാണ്.  സംസ്ഥാനത്ത് ഏറ്റവുമധികം ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചത്  എറണാകുളം ജില്ലയിലാണ് . ഇതുവരെ 58,103 ആരോഗ്യ പ്രവർത്തകരാണ് ജില്ലയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചത്.

date