Skip to main content

ഐ എച്ച് ആര്‍ ഡി ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം 

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കലൂര്‍ - 0484 2347132, കപ്രാശ്ശേരി - 0484 2604116, വാഴക്കാട് - 0483 2725215, വട്ടംകുളം - 0494 2681498, പെരിന്തല്‍മണ്ണ - 04933 225086, പുതുപ്പള്ളി - 0481 2351485, പീരുമേട് - 04869 232899, മുട്ടം - 04862 255755, മല്ലപ്പള്ളി  - 0469 2680574, മുട്ടട - 0471 2543888, അടൂര്‍ - 04734 224078, വറഡിയം - 0487 2214773, ആലുവ - 0484 2623573, ചേര്‍ത്തല - 0478 2552828, തിരുത്തിയാട് - 0495 2721070 എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി യോ തത്തുല്ല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ഉയര്‍ന്ന പ്രായ പരിധി 2018 ജൂണ്‍ ഒന്നിന് 20 വയസ്.  പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 22 വയസ്.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും  www.ihrd.ac.in എന്ന വെബ്‌െസൈറ്റില്‍ നിന്നും പ്രിന്റ് എടുക്കുകയോ അതാത് സ്‌കൂളുകളില്‍ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം.  പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്ക് 50 രൂപ) മെയ് 30 ന് വൈകിട്ട് 3 മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്‌കൂളില്‍ ലഭിക്കണം.   രജിസ്‌ട്രേഷന്‍ ഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ  ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി ഡി ആയോ അടക്കാം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് പതിനൊന്നാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അപേക്ഷ-2018-19 എന്ന് എഴുതിയിരിക്കണം.  

date