Skip to main content

വണ്‍ടൈം വെരിഫിക്കേഷന്‍

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ തെരഞ്ഞെടുപ്പിനായി മെയ് 3 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദേ്യാഗാര്‍ത്ഥികളുടെയും വണ്‍ ടൈം വെരിഫിക്കേഷന്‍ മെയ് 16  മുതല്‍ ജൂണ്‍ 2 വരെ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഇതിനകം അറിയിപ്പ് നല്‍കിയിട്ടുണ്ട്.  നിശ്ചിത യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങള്‍, തിരിച്ചറിയല്‍ രേഖ, ജാതി ആനുകൂല്യം ലഭിക്കേണ്ടവര്‍ ആയത് തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ എന്നിവയ്ക്ക് പുറമെ അപേക്ഷ സ്വികരിക്കുന്ന അവസാന തീയതിക്കകം ബിരുദ യോഗ്യത നേടിയിട്ടില്ല എന്നതിന്റെ സത്യവാങ്മൂലവും പ്രൊഫൈലില്‍ നിശ്ചിത സ്ഥാനത്ത് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതും പ്രൊഫൈലിലെ അനൗണ്‍സ്‌മെന്റ് ലിങ്കില്‍ പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തും എല്ലാ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകേണ്ടതുമാണ്.

 

date