Post Category
സൗജന്യ പരിശീലനം
പട്ടികവര്‍ഗത്തില്‍പെട്ട നിയമബിരുദധാരികള്‍ക്ക് മുന്‍സീഫ്/മജിസ്ട്രേറ്റ് ടെസ്റ്റില്‍ പത്ത് മാസത്തെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. സ്റ്റൈപ്പന്റ് ഉള്‍പ്പെടെ ഭള്ഷണവും താമസ സൗകര്യവും ലഭിക്കും. അപേക്ഷ 14 ന് വൈകിട്ട് 5 മണിക്ക് മുമ്പ് കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂര്‍, തളിപ്പറമ്പ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേ. സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.
date
- Log in to post comments