നിയമസഭാ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ പുതിയ നില ഉദ്ഘാടനം ചെയ്തു
നിയമസഭാ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ നിർമിച്ച നാലാം നിലയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഓൺലൈനിൽ നിർവഹിച്ചു. എല്ലാ എൻജിനിയറിങ് ജോലികളും ഒരുമിച്ച് ടെണ്ടർ ചെയ്താണ് പുതിയ നിലയുടെ നിർമാണം പൂർത്തിയാക്കിയെതെന്ന് മന്ത്രി പറഞ്ഞു. ഹോസ്റ്റലിലെ പമ്പാ ബ്ലോക്കിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. പമ്പാ ബ്ലോക്കിലെ സൗകര്യങ്ങൾ പരിമിതമായതിനാലാണ് നവീകരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുൻ എം.എൽ.എമാർക്ക് താമസസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിള ബ്ലോക്കിൽ പുതിയ നില നിർമിച്ചത്. 18 മുറികളും ഡോർമെറ്ററിയും ആറ് പൊതുശുചിമുറികളും അടങ്ങുന്നതാണ് പുതിയ നില.
ചടങ്ങിൽ ഹൗസ് കമ്മിറ്റി ചെയർമാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, നിയമസഭാ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണൻ നായർ, പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ ലൈജു എം.ജി എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 986/2021
- Log in to post comments