Post Category
അന്താരാഷട്ര ഫിലിം ഫെസ്റ്റിവൽ: കുട്ടികൾക്ക് പങ്കെടുക്കാം
ആലപ്പുഴ:സംസ്ഥാന ശിശുക്ഷേമസമിതി കുട്ടികൾക്കായി തിരുവനന്തപുരത്ത് അന്താരാഷട്ര ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജില്ലയിൽ നിന്നുള്ള കുട്ടികൾക്ക് മെയ് 16,17 തീയതികളിൽ പങ്കെടുക്കാം. കലാ-സാഹിത്യ-വൈജ്ഞാനിക മേഖലയിൽ പ്രാവീണ്യമുള്ള 10നും 16നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് ബയോഡേറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 14ന് വൈകിട്ട് അഞ്ചിനകം കളക്ടറേറ്റിലുള്ള അസിസ്റ്റന്റ ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ) ഓഫീസിൽ ലഭിക്കണം. പങ്കെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണം, താമസം, യാത്ര സൗകര്യം തുടങ്ങിയവ സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ മെയ് 16ന് രാവിലെ ആറിന് കളക്ടററേറ്റിൽ എത്തിച്ചേരണമെന്ന് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു. ഫോൺ: 9446573248.
(പി.എൻ.എ 990/ 2018)
date
- Log in to post comments