Skip to main content

അസാപിൽ ഇന്റേൺഷിപ് അവസരം

                                                                                                                                                                                                                                                                            ആലപ്പുഴ: സർക്കാരിന്റെ തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയായ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്)ൽ ഇന്റേൺഷിപ് അവസരം. ആലപ്പുഴ ജില്ലയിൽ  പ്രോഗ്രാം എക്‌സിക്യൂട്ടീവ് /എംബിഎ ഇന്റർൺസിന്റെ ഒരു വർഷ ഇന്റേൺഷിപ്പിനു എം.ബി.എ. കഴിഞ്ഞവരെ തെരഞ്ഞെടുക്കും. 

 

കഴിഞ്ഞ മൂന്ന് വർഷത്തിനുളിൽ എം.ബി.എ റെഗുലർ സമ്പ്രദായത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചവർക്കും അവസാന വർഷ ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് മുൻ സെമസ്റ്ററുകളിലിൽ 60 ശതമാനം മാർക്കുമുണ്ടെങ്കിൽ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു മാസം 10,000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. 

 

 താല്പര്യമുള്ളവർ മെയ് പതിനാറിന്  രാവിലെ 10ന്് പത്താം ക്ലാസ്സു മുതൽ എംബിഎ വരെയുള്ള മാർക്ക്ലിസ്റ്റുകളും, കോഴ്‌സ് കംപ്ലീഷൻ സർട്ടിഫിക്കറ്റുകളും, ബയോഡേറ്റയും, തിരിച്ചറിയൽ രേഖകളുടെയും ഒറിജിനലും കോപ്പികളുമായി രണ്ടു പാസ്‌പോർട്ട് സൈസ്  ഫോട്ടോയോടൊപ്പം കഞ്ഞിക്കുഴി എസ്എൽപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അസാപിന്റെ ജില്ല  ഓഫീസിൽ എത്തണം. ഫോൺ: 9995091240

 

 

                                               (പി.എൻ.എ.991/ 2018)

date