അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി നടപ്പിലാക്കുന്നു. വായ്പ തുക പരമാവധി 2 ലക്ഷം രൂപ. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴി ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പലിശ നിരക്ക് 6 ശതമാനം. തിരിച്ചടവ് കാലാവധി 60 മാസം. ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്. അപേക്ഷകരുടെ പ്രായപരിധി 18 നും 55 നും മദ്ധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.keralapottery.org ല്‍ ലഭിക്കും. അപേക്ഷ രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ നല്‍കണം. അവസാന തീയതി മാര്‍ച്ച് 5.
- Log in to post comments