Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊച്ചി: സാമൂഹിക നീതി വകുപ്പിന് കീഴില്‍ എറണാകുളം ജില്ലയില്‍ എടവനക്കാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ ഡിമെന്‍ഷ്യ പരിചരണ കേന്ദ്രത്തിലേക്ക് താല്‍ക്കാലിക ഫീമെയില്‍ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍മാരെ ആവശ്യമുണ്ട്. അപേക്ഷകര്‍ എട്ടാം ക്ലാസ് പാസ്സായിരിക്കണം. 30നും 50നും ഇടയില്‍ പ്രായമുള്ളവരെയാണ് പരിഗണിക്കുക. ഡിമെന്‍ഷ്യ പരിചരണത്തില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് മെയ് 15ന് രാവിലെ 10.30ന് ആവശ്യമായ രേഖകള്‍ സഹിതം കാക്കനാട് കളക്ട്രേറ്റിലുള്ള ജില്ല സാമൂഹിക നീതി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
date
- Log in to post comments