Post Category
ഗതാഗത നിയന്ത്രണം
കൊച്ചി: സി.ആര്.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കപുരം-തോന്യക്കാവ് റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രോസ് ഡ്രെയിന്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ മെയ് 12 മുതല്‍ പണി പൂര്‍ത്തിയാകുന്നത് വരെ പറവൂരില്‍ നിന്നും കോട്ടുവള്ളിയിലേക്ക് വരുന്ന വാഹനങ്ങള്‍ തോന്യക്കാവില് നിന്നും തിരിഞ്ഞ് കാളിക്കുളങ്ങര ക്ഷേത്രം വഴി അത്താണി ജംഗ്ഷന് വഴിയും, കോട്ടുവള്ളിയില്‍ നിന്ന് പറവൂര്‍ക്ക് വരുന്ന വാഹനങ്ങള്‍ അത്താണിയില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഗവ. ആയുര്‍വേദ ആശുപത്രി വഴി ദേശീയപാതയിലെ തെക്കേ നാലു വഴി കൂടി പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments