Skip to main content

 സ്വയം പ്രതിരോധം പഠിപ്പിച്ച് പൊലീസിന്റെ പ്രതിരോധ ഷോ

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ദിശ - ഉല്പന്ന പ്രദര്‍ശന വില്പന മേളയില്‍ കോട്ടയം ജില്ലാ പോലീസിന്റെ പ്രതിരോധ പരിശീലന പരിപാടി നടത്തി.സ്ത്രീകള്‍ക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന അക്രമണങ്ങളെ പ്രതിരോധിക്കാന്‍ സ്വയം പ്രാപ്തരാക്കുന്ന പരിശീലന പരിപാടിയാണ് ജില്ലാ പോലീസ് അവതരിപ്പിച്ചത്. പോലീസ് സേനയിലെ ആറ് വനിത ഉദ്യോഗസ്ഥരും പ്രത്യേക പരിശീലനം നേടിയ  കുടുംബശ്രീ പ്രവര്‍ത്തകരും അടങ്ങിയ ടീമാണ് പരിശീലനം നല്‍കുന്നത്. എസ്.പി വി.എം മുഹമ്മദ് റഫീക്ക് ഐപിഎസ്, വനിത സി.ഐ എന്‍. ഫിലോമിന, ജില്ലാ നോഡല്‍ ഓഫീസര്‍ വിനോദ് പിള്ള എന്നിവരാണ് ടീമിനെ നയിക്കുന്നത്. നിലവില്‍ ജില്ലയിലാകെ 50,000 ത്തോളം പേര്‍ക്ക് പരിശീലനം നല്‍കി.സ്‌കൂളുകള്‍, കോളേജുകള്‍, തൊഴിലിടങ്ങള്‍, ക്ലബുകള്‍ മുതലായവ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കുന്നത്. ലിഫ്റ്റ് അറ്റാക്ക്, എ ടി എം അറ്റാക്ക്, ലൈംഗികാതിക്രമം, കത്തി കൊണ്ടുള്ള ആക്രമണം തുടങ്ങിയവയില്‍ നിന്ന് സ്വയം എങ്ങനെ പ്രതിരോധിക്കാം എന്നതാണ് പരിശീലനം കൊണ്ട് ലഭ്യമാകുന്നത്.ഗാര്‍ഹിക ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സത്രീകളെ മാനസികമായും ശാരീരികമായും സ്ത്രീ സജ്ജരാക്കുന്ന 13 ഓളം പ്രതിരോധ മുറകള്‍ ഉള്‍പ്പെടുത്തിയതാണ് പരിശീലന പരിപാടി. ആയോധന മുറകളില്‍ മുന്‍ പരിചയം ആവശ്യമില്ല എന്നതാണ് പ്രത്യേകത. പരിശീലനം നേടാന്‍ പ്രായപരിധിയുമില്ല.20 മണിക്കൂര്‍ ആണ് പരിശീലന കാലാവധി. പ്രതിരോധ പരിശീലനം ആവശ്യമുള്ളവര്‍ 9497910538 എന്ന നമ്പരില്‍ ബന്ധപ്പെടുക.

date