ശ്രദ്ധേയമായി പോലീസ് നായകളുടെ പ്രകടനം
മന്ത്രിസഭാ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നാഗമ്പടത്ത് നടക്കുന്ന പ്രദര്‍ശന മേളയില്‍ പോലീസ് നായ്കളുടെ അഭ്യാസ പ്രകടനം. ജില്ലാ ഡോഗ് സ്ക്വാഡിലെ ജില്, ബെയ്ലി, റീന എന്നിവരാണ് വേദിയില്‍ പ്രകടനം കാഴ്ചവെച്ചത്. സദസിനെ അഭിസംബോധന ചെയ്താണ് പോലീസ് നായ്കള്‍ പ്രകടനം തുടങ്ങിയത്. പരിശീലകര്‍ നല്കുന്ന ശബ്ദം, ആഗ്യം, എന്നിവ ശ്രദ്ധിച്ച് അവര്‍ മികച്ച പ്രകടനം അവതരിപ്പിച്ച് സദസിന്റെ കൈയടി നേടി. അഞ്ചു കസേരകളില്‍ ഒന്നിനടിയില്‍ വെച്ച ബോംബ് കൃത്യമായി കണ്ടെത്തിയും മണം പിടിച്ചോടി അന്വേഷണത്തിലേക്കു സൂചന നല്കുന്ന വിധം കാണിച്ചും നായകള്‍ ശ്രദ്ധേയമായി. സംസ്ഥാന തലത്തിലെ പൊലീസ് ഡ്യൂട്ടി മീറ്റില്‍ നിരവധി തവണ സമ്മാനം നേടിയ നായയാണ് ജില്. എക്സ്പ്ലോസിവ് സ്നിഫര്‍ ഡോഗുകളാണ് റീനയും ബെയ്ലിയും. ജില്ലാ ഡോഗ് സ്ക്വാഡ് ഇന്‍ ചാര്‍ജ്
കെ. പി ജയരാജിന്റെ നേതൃത്വത്തില്‍ അനില്‍ കുമാര്‍, ബിജുകുമാര്‍, സജികുമാര്‍, ആന്റണി, ശിവപ്രസാദ് എന്നിവരാണ് നായകളെ പരിശീലിപ്പിക്കുന്നത്.
- Log in to post comments