530 പേര്‍ കൂടി പൊലീസ് സേനയിലേക്ക്
എംഎസ്പി , എസ്എപി , കെഎപി 2, കെഎപി 4 ബറ്റാലിയനുകളിലായി 530 പേര്‍ കൂടി പൊലീസ് സേനയുടെ ഭാഗമാവുന്ന പാസിംഗ് ഔട്ട് പരേഡ് എംഎസ്പി ഗ്രൗണ്ടില്‍ നടുന്നു. പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സേനാംഗങ്ങള്‍ പങ്കെടുത്തു. ഇതില്‍ 32 ബിരുദാനന്തര ബിരുദധാരികളും, ആറ് എം.ബി.എക്കാരും, നാല് എം.സി.എക്കാരും മൂന്ന് എം.ടെക്ക്കാരും 21 ബി.ടെക്ക്കാരും 245 ബിരുദധാരികളും ഒരു എം.എഡ് കാരനും 13 ബി.എഡ്കാരും 26 ഡിപ്ലോമക്കാരും ഉള്‍പ്പെടുന്നു.
എംഎല്‍എമാരായ പി ഉബൈദുള്ള, ടിവി ഇബ്രാഹിം, പികെ ബഷീര്‍,
ഡിജിപി ലോക്‌നാഥ് ബെഹറ, ആംഡ് പൊലീസ് ഡിഐജി കെ ഷഫീന്‍ അഹമ്മദ്, എഡിജിപി സുധീഷ് കുമാര്‍, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ പങ്കെടുത്തു.
ബെസ്റ്റ് ആര്‍.ടി.പി.സി മാരായി എം.എസ്.പിയില്‍ നിന്ന് മുഹമ്മദ് കെ. ഇര്‍ഷാദ് (ഔട്ട് ഡോര്‍ ആന്‍ഡ് ആള്‍റൗണ്ടര്‍), സോബിന്‍ ജോസഫ് (ഇന്‍ഡോര്‍), കിരണ്‍ സുരേഷ് (ഷൂട്ടര്‍) എന്നിവരെയും എസ്.എ.പിയില്‍ നിന്ന് സജീര്‍. എസ് (ബെസ്റ്റ് ഔട്ട്‌ഡോര്‍ ആന്‍ഡ് ബെസ്റ്റ് ഷൂട്ടര്‍), വി.എസ് അഭിജിത്ത് (ബെസ്റ്റ് ഇന്‍ഡോര്‍), ജിനേഷ്‌കുമാര്‍ (ബെസ്റ്റ് ആള്‍റൗണ്ടര്‍) എന്നിവരെയും കെ.എ.പി രണ്ടില്‍ നിന്ന് എ. റിജ. (ബെസ്റ്റ് ഔട്ട്‌ഡോര്‍), ജി ഗോഖുല്‍ (ബെസ്റ്റ് ഇന്‍ഡോര്‍), എന്‍. രജിത്ത് (ബെസ്റ്റ് ഷൂട്ടര്‍), ജി ഗോകുല്‍ (ബെസ്റ്റ് ആള്‍റൗണ്ടര്‍) എന്നിവരെയും കെ.എ.പി നാലില്‍ നിന്ന് പി വൈശാഖ് (ബെസ്റ്റ് ഇന്‍ഡോര്‍ ആന്‍ഡ് ബെസ്റ്റ് ഷൂട്ടര്‍), മുഹമ്മദ് ജമാലുദ്ദീന്‍ (ബെസ്റ്റ് ഔട്ട്‌ഡോര്‍), കെ.വി സുജില്‍ (ബെസ്റ്റ് ആള്‍റൗണ്ടര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
- Log in to post comments