ഗസ്റ്റ് ലക്ചറര്‍ നിയമനം
മഞ്ചേശ്വരം ജിപിഎം ഗവ. കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങള്‍ക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളുടെ കൂടിക്കാഴ്ച ഈ മാസം 23 ന് രാവിലെ 10.30 നും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളുടേത് ഉച്ചയ്ക്ക് 1.30 നും കൊമേഴ്‌സ്, ട്രാവല്‍ ആന്റ് ടൂറിസം, കന്നഡ വിഷയങ്ങളുടെ കൂടിക്കാഴ്ച 24 ന് രാവിലെ 10.30 നും നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടി ബിരുദാനന്തരബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് പാസായവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുളളവരേയും പരിഗണിക്കും. ഫോണ്‍ 04998 272670.
- Log in to post comments