Post Category
കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതും തിരൂര്‍ സെക്ഷന്റെ കീഴില്‍ വരുന്നതുമായ വിവിധ റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ബങ്ക്, സാധന സാമഗ്രികള്‍, ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന മറ്റു വസ്തുക്കള്‍, അനധികൃത ഇറക്കികെട്ടലുകള് എന്നിവര അടിയന്തിരമായി നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഇത്തരം കയ്യേറ്റങ്ങള്‍/പരസ്യങ്ങള്‍ സ്ഥാപിച്ച ഏജന്‍സി/സ്വകാര്യ വ്യക്തി/സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെതിരെ സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നതും നീക്കം ചെയ്യാനുള്ള ചെലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതുമായിരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് റോഡുവിഭാഗം എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments