Post Category
കണ്ണൂര്‍ അറിയിപ്പുകള് 18 -03-2021
സ്വയം നിരീക്ഷണത്തില്‍ പോകണം
മാര്‍ച്ച് 16ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയയായ മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ഭൂജല വകുപ്പ് ഓഫീസ് ആവശ്യത്തിലേക്കായി 1500 സി സിക്ക് മുകളില്‍ കപ്പാസിറ്റിയുള്ള ടാക്സി കാറുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 25 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2709892, 9447240463
date
- Log in to post comments