സ്വീപ് വോട്ടര്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു
വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ നേതൃത്വത്തില്‍ വോട്ടര്‍ ഹെല്‍പ്ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. കലക്ടറേറ്റ് അങ്കണത്തില്‍ സ്ഥാപിച്ച ഹെല്പ് ഡെസ്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് വോട്ടിംഗ് സംബന്ധമായ എല്ലാ സംശയ നിവാരണങ്ങള്‍ക്കും ഹെല്പ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. വിവിപാറ്റ്, കണ്ട്രോള് യൂണിറ്റ്, ഇവിഎം മെഷിനുകള്‍ പരിചയപ്പെടുന്നതിനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. കൂടാതെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്റര്‍ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങില്‍ അസി. കലക്ടര്‍ ആര് ശ്രീലക്ഷ്മി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, എഡിഎം ഇ പി മേഴ്സി, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്, സ്വീപ് ചാര്ജ്ഓഫീസര് സി എം ലതാ ദേവി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments