കണ്ണൂര്‍ അറിയിപ്പുകള് 09-04-2021
പ്രവേശനം നീട്ടി
ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ 2021-22 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലെന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ഏപ്രില്‍ 12 തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെ നീട്ടിയതായി ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അറിയിച്ചു .വിശദവിവരങ്ങള്‍ ihrd.kerala.gov.in/ths എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അഭിമുഖം 13 ന്
വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഏപ്രില്‍ 13 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 വരെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പ്ലസ്ടു,ഡിഗ്രി,ഡിപ്ലോമ/ഐടിഐ ആണ് വിദ്യാഭ്യാസ യോഗ്യത.എജ്യു കണ്‍സല്‍ട്ടന്റ് , ബിസിനസ്സ് ഡവലപ്മെന്റ് എക്സിക്യുട്ടീവ്(പുരുഷന് ),മാനേജ്മെന്റ് ട്രെയിനി (പുരുഷന് ), ടീം ലീഡേഴ്സ്(പുരുഷന് ), മെഷീന് ഓപ്പറേറ്റര്‍ (പുരുഷന് ) എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം.നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0497-2707610
രക്ഷാദൂതുമായി തപാല്‍ വകുപ്പ്
അതിക്രമങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതിനായി തപാല്‍ വകുപ്പ് ശിശുവികസന വകുപ്പുമായി സഹകരിച്ച് രക്ഷാദൂത് പദ്ധതി ആരംഭിച്ചു. അക്രമത്തിനിരയായ സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ പരാതി സമര്‍പ്പിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പോസ്റ്റ് ഓഫീസില്‍ എത്തി തപാല്‍ എന്ന കോഡ് പറയുകയും പോസ്റ്റ് മാസ്റ്റര്‍/ മിസ്ട്രസിന്റെ സഹായത്തോടെ പേപ്പറില്‍ സ്വന്തം മേല്‍വിലാസം പിന്‍കോഡ് സഹിതം എഴുതി ലെറ്റര്‍ ബോക്സില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ വീടിന് അടുത്തുള്ള തപാല്‍ വകുപ്പിന്റെ ലെറ്റര്‍ ബോക്സില്‍ വെള്ള പേപ്പറില്‍ മേല്‍വിലാസം പിന്‍കോഡ് സഹിതം എഴുതി സീല്‍ ചെയ്ത് പുറത്ത് തപാല്‍ എന്നെഴുതി നിക്ഷേപിക്കുകയും ചെയ്യണം. സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല. ഗാര്‍ഹിക പീഡനത്തില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമം-2005 ഫലപ്രദമായി നടപ്പാക്കുന്നതിനാണ് പദ്ധതി.
അഭിമുഖം മാറ്റി
നഗരപാത വികസന പദ്ധതിയുടെ കണ്ണൂര്‍ അലവില്‍ ഒറ്റത്തെങ്ങ് കാര്യാലയത്തില്‍ ഏപ്രില്‍ 12 തിങ്കളാഴ്ച നടത്താനിരുന്ന അറ്റന്റര്‍ കം സ്വീപ്പര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വെച്ചതായി അസി. പ്രൊജക്ട് മാനേജര്‍ അറിയിച്ചു
അസാപ് സെര്‍ട്ടിഫൈഡ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സ്
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നല്കുന്ന എന്‍ എസ് ക്യു എഫ് ലെവല്‍-6 കോഴ്സിന്റെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു.30 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പ് അടക്കം 186 മണിക്കൂര്‍ ആണ് കോഴ്സിന്റെ കാലാവധി. ബിരുദമാണ് കുറഞ്ഞ യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ഏപ്രില്‍ 15 നകം www.asapkerala.gov.in ലേക്ക് അപേക്ഷിക്കണം.
ഫോണ്‍: 9495999752, 9495999671, 9495999685
ഇമെയില്‍-csppalayad@asapkerala.gov.in
ലെവല്‍ക്രോസ് അടച്ചിടും
തളിപ്പറമ്പ് - കണ്ണപുരം റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍10 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ 11 ഞായറാഴ്ച വൈകിട്ട് ആറ് മണി വരെയും കണ്ണപുരം - കാവിന്‍മുനമ്പ് റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ 12 തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെയും കണ്ണപുരം - കാവിന്‍മുനമ്പ് റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255-ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 10 ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ 15 വ്യാഴാഴ്ച വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു
- Log in to post comments