Post Category
കണ്ണൂര്‍ അറിയിപ്പുകള്‍21-04-2021
ക്യാമ്പ് മാറ്റി
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അംശദായം സ്വീകരിക്കുന്നതിനായി ഏപ്രില്‍ 22 വ്യാഴാഴ്ച തലശ്ശേരി അസി.ലേബര്‍ ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് മാറ്റിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക തുക ഉടമസ്ഥന്‍ നേരിട്ട് ഫെഡറല്‍ ബാങ്കിലോ ധനലക്ഷ്മി ബാങ്കിലോ അടച്ച് വിവരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ അറിയിക്കണം.
പി എന്‍ സി/1629/2021
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഡോര്‍ കോര്‍ട്ട് ഫ്‌ളോര്‍ പ്ലാസ്റ്റര്‍ ചെയ്യുന്നതിനും ലെവല്‍ ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 26 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226
date
- Log in to post comments