Post Category
ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു
ആലപ്പുഴ: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ താല്കാലികമായി നല്കുന്ന ആംബുലന്‍സുകളുടെ ഫ്ളാഗ് ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിര്‍വ്വഹിച്ചു. ആംബുലന്‍സുകള്‍ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇവ ലഭ്യമാക്കുക. ജില്ല പഞ്ചായത്ത് അംഗങ്ങളായ എം.വി. പ്രിയ, അഡ്വ. ആര്. റിയാസ്, അഡ്വ. ടി.എസ്. താഹ, നികേഷ് തമ്പി, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്. ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments