Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

മെയ് 10 തിങ്കളാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ശിവപുരം ഗവ. എല്‍ പി സ്‌കൂള്‍, മുഴപ്പിലങ്ങാട് യു പി സ്‌കൂള്‍, പെരിങ്ങോം ഉമ്മറപ്പൊയില്‍ സിഎഫ് എല്‍ടിസി, ചൊടവൂര്‍ ഹൈസ്‌കൂള്‍ പന്ന്യന്നൂര്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഇന്ന് കൊവിഡ് വാക്സിനേഷനില്ല

ജില്ലയില്‍ മെയ് 10 തിങ്കളാഴ്ച സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു

date