Skip to main content

കണ്ണൂർ 17-05-2021

 

ഭക്ഷ്യധാന്യങ്ങളുടെ വിതരണം തുടങ്ങി

 

പിഎംജികെഎവൈ പദ്ധതി പ്രകാരം മെയ് മാസത്തേക്ക് അനുവദിച്ച ഭക്ഷ്യധാന്യങ്ങളുടെ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ എ വൈ/മുന്‍ഗണനാ വിഭാഗങ്ങളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

 

 ക്വട്ടേഷന്‍ ക്ഷണിച്ചു 

 

ട്രോളിംഗ് നിരോധന കാലയളവില്‍ ജില്ലയില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ വള്ളങ്ങള്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളങ്ങള്‍ 51 അടിയില്‍ കുറയാത്ത നീളമുള്ളതും സ്റ്റീല്‍ ബോഡി നിര്‍മ്മിതവും മതിയായ രേഖകള്‍ ഉള്ളതുമായ ബോട്ടുടമകള്‍ക്ക് അപേക്ഷിക്കാം. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബോട്ടുകള്‍ക്ക് മുന്‍ഗണന ലഭിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22 ഉച്ചയ്ക്ക് രണ്ട് മണി. ഇതുമായി ബന്ധപ്പെട്ട് മെയ് 20ന് നടത്താനിരുന്ന ക്വട്ടേഷന്‍ റദ്ദാക്കിയതായും ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് അസി.ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972 732487, 949 6007039.

 

 അപേക്ഷ ക്ഷണിച്ചു 

 

ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളേജില്‍ പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി (പി ജി 

ഡി സി എഫ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് /എം ടെക് /എംസിഎ /ബിഎസ് സി /എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് /ബിസിഎയാണ് യോഗ്യത. അപേക്ഷയ്ക്കും വിശദവിവരങ്ങള്‍ക്കും www.ihrd.ac.in അല്ലെങ്കില്‍ cek.ac.in 

എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ കോളേജ് മേധാവിയുടെ പേരില്‍ മാറാവുന്ന 150 രൂപയുടെ (എസ് സി /എസ് ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് 100 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം

 പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ, തിരുവല്ല,പത്തനംതിട്ട എന്ന വിലാസത്തില്‍ ജൂണ്‍ 15 നാല് മണിക്കകം ലഭിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈന്‍ ആയിട്ടും അടയ്ക്കാം.

 

 മെഡിക്കല്‍ ഓഫീസര്‍ നിയമനം 

 

ജില്ലാ ആശുപത്രി എആര്‍ടി സെന്ററില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 21 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.

 

date