Skip to main content

 മരക്കൊമ്പുകളും പഴയ കെട്ടിടങ്ങളും കൈവശക്കാർ നീക്കം ചെയ്യണം

ന്യൂന മർദ്ദത്തിന്റെ ഭാഗമായി ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരക്കൊമ്പുകൾ, പഴയ കെട്ടിടങ്ങൾ തുടങ്ങിയവ കൈവശക്കാർ സ്വന്തം  ചെലവിൽ നീക്കം ചെയ്ത് അപകടമൊഴിവാക്കണമെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. അല്ലാത്തപക്ഷം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അതാത് കൈവശക്കാർ ഉത്തരവാദികളായിരിക്കും

date