കൊവിഡ് വാക്സിനേഷന് 57 കേന്ദ്രങ്ങളില്‍
ജില്ലയില്‍ മെയ് 24 ന് 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഫസ്റ്റ് ഡോസ് കോവിഡ് വാക്സിനേഷനു വേണ്ടി 13 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ 45 വയസ്സിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു മാത്രമായി 26 കേന്ദ്രങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്. വെരിഫിക്കേഷന് കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് ലഭിച്ച 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്പ്പെട്ടര്ക്കുമായി 18 വാക്സിനേഷന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുമെന്ന്
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ഇന്ന് (മെയ് 24) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. ചാവശ്ശേരി പറമ്പ് കോളനി ഇരിട്ടി, യു പി സ്കൂള്‍ മുഴപ്പിലങ്ങാട്, അല്‍ മഖര്‍ യതീംഖാന വായക്കര, മൊകേരി പ്രാഥമികാരോഗ്യകേന്ദ്രം, വ്യാപാര ഭവന്, കരുവഞ്ചാല്‍ എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
- Log in to post comments