കോവിഡ് 19 രോഗവ്യാപനം ഫലപ്രദമായി നേരിടുന്നതിലേക്കായി ജില്ലയിലെ രോഗവ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങളെ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ താഴെ പറയും പ്രകാരമുള്ള അധിക നിയന്ത്രണങ്ങള്‍ 30.05.
കണ്ടയിന്‍മെന്റ് സോണുകളിലേക്കുള്ള പ്രവേശനവും യാത്രയും കര്‍ശനമായി നിയന്ത്രിച്ചു ഉത്തരവാകുന്നു . ആവശ്യ സര്‍വ്വീസുകളിലെ ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചിയല്‍ രേഖയുടെ മാത്രം അടിസ്ഥാനത്തില്‍ കണ്ടയിന്മേന്റ്റ് സോണുകളില്‍ നിന്നും പ്രവേശനവും യാത്രയും അനുവദിക്കുന്നതാണ് .
ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ള സര്‍വ്വീസുകള്‍ (EXEMPTED CATEGORIES)ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയോടൊപ്പം മേല്‍ അധികാരിയുടെ സര്‍ട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തില്‍ ജോലി സ്ഥലത്തേക്ക് യാത്ര അനുവദിക്കുന്നതാണ് . ഇവര്‍ക്ക് ആവശ്യമെങ്കില്‍ COVID19JAGRATHA പോര്‍ട്ടലില്‍ നിന്നും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാകുന്ന പാസുകള്‍ യാത്രക്കായി ഉപയോഗിക്കാവുന്നതാണ് .
കണ്ടയിന്‍മെന്റ് സോണുകളില്‍ ആവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ . ആവശ്യ സേവനങ്ങള്‍ക്കായി ജനങ്ങള്‍ ഏറ്റവും അടുത്തുള്ള കടകള്‍ /സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതാണ്.
പലചരക്കുകടകല്‍ ,ബേക്കറി ,പഴം -പച്ചക്കറി കടകള്‍ . മത്സ്യമാംസ വിതരണ കടകള്‍ ,കോഴി വ്യാപാര കടകള്‍ , കോള്‍ഡ് സ്റ്റോറേജ് എന്നിവ രാവിലെ 8 മുതല്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ആയതിനായി വാര്‍ഡ് -തല ആര്‍.ആര്‍.ടികള്‍/കമ്മിറ്റികള്‍ എന്നിവയുടെ വോളന്റിയേഴ്സ്-ന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ് . ഹോസ്പിടല്‍സ് / ഡിസ്പന്‍സറീസ് ,മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍,ATM , മെഡിക്കല്‍ ലാബുകള്‍ ,ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ , കണ്ണടകള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ , ആയുഷ് കേന്ദ്രങ്ങള്‍ ,റേഷന്‍ കടകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല .
ആവശ്യ സേവനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ബാങ്കുകള്‍ / ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ട് തിങ്കള്‍ ,ബുധന്‍ ,വെള്ളി എന്നീ ദിവസങ്ങളില്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്..
ഭക്ഷണശാലകളില്‍ (ഹോട്ടല്‍ ,റസ്റ്റൊറന്റ്റ് ,ബേക്കറി മുതലായവ) ഇരുന്നു ഭക്ഷണം കഴിക്കുന്നത് നിരോധിക്കുന്നു .ഭക്ഷണശാലകളില്‍ രാത്രി 7:30 മണി വരെ മാത്രം പാഴ്സല്‍ സൗകര്യം അനുവദിക്കുകയുള്ളൂ . എല്ലാ ഭക്ഷണശാലകളും ഓണ്‍ലൈന്‍ ഡെലിവറി കഴിവതും പ്രോത്സാഹിപ്പിക്കേണ്ടതാണ് .
കണ്ടയിന്‍മെന്റ് സോണുകളില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്താവുന്നതാണ് . ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അഥവാ ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയര്‍ എന്നിവര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ് .
ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചു ഉത്തരവാകുന്നു .
ആരാധാനാലയങ്ങളില്‍ മതപരമായ ചടങ്ങുകള്‍ പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ നടത്താവുന്നതാണ് .
ഇലക്ട്രിക്കല്‍ /പ്ലംബിംഗ് / ടെലികമ്മ്യുണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്‍സ് -നു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ് . ഹോം നേഴ്സുകള്‍ , വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ കോവിഡ്ജാഗ്രത പോര്‍ട്ടല്‍ അല്ലെങ്കില്‍ pass.bsafe.kerala.gov.in എന്നിവയില്‍ നിന്നും ലഭ്യമാകുന്ന പാസ്സുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ് .
മുന്‍കൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ഇരുപതും ,മരണാനന്തര ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പത്തു പേര് മാത്രമേ അനുവദിക്കുകയുള്ളൂ .ചടങ്ങുകള്‍ കോവിഡ്ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
ഹാര്‍ബറുകളില്‍ പരസ്യ ലേലം ഒഴിവാക്കേണ്ടതും അതത് ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികള്‍ മത്സ്യത്തിന്റെ വില നിശ്ചയിച്ചു വ്യാപാരികള്‍ക്ക് നല്‍കേണ്ടതാണ് .മേല്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുവെന്ന് ജോയിന്റ് ഡയറക്ടര്‍ ഫിഷറീസ് സോണല്‍ എറണാകുളം ഉറപ്പ് വരുത്തേണ്ടതാണ് .
കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് ANNEXURE 1 ആയി കൂടെ ചേര്‍ക്കുന്നു . മേല്‍ നിയന്ത്രണങ്ങള്‍ 30.05.2021 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരുന്നതുമാണ് . മേല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്നു ഉറപ്പു വരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി എറണാകുളം സിറ്റി , ജില്ലാ പോലീസ് മേധാവി എറണാകുളം റൂറല്‍ എന്നിവരെ ചുമതലപ്പെടുത്തുന്നു .
- Log in to post comments