Post Category
ആരോഗ്യ ജാഗ്രത: മണ്ഡലതല മീറ്റിംഗ്
നിപ പനി ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍, മഴക്കാല പൂര്‍വ്വ ശുചീകരണ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരത്തുന്നതിന് വേണ്ടിയുള്ള കൊണ്ടോട്ടി മണ്ഡലം തല മീറ്റിംഗ് മെയ് 28 ന് ഉച്ചക്ക് 12 മണിക്ക് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര് അക്കാദമിയില്‍ ചേരും. ടി.വി.ഇബ്രാഹിം എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന എന്നിവര്‍ പങ്കെടുക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്ഥിര സമിതി ചെയര്മാന്മാര്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
date
- Log in to post comments