Post Category
അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുടെയും അധീനതയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അഞ്ചുമുതല്‍ 10 വരെയുളള ക്ലാസുകളിലേക്ക് നിലവിലുളള 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 20 നകം കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഓഫീസുമായോ കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.
date
- Log in to post comments