Post Category
ആയുര്‍വേദ വിഭാഗം പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജീവമായി
കോവിഡ് ഭേദമായവരില്‍ കണ്ടുവരുന്ന ശാരീരികാസ്വസ്ഥതകള്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുന്ന പദ്ധതിയായ പുനര്‍ജനി, കോവിഡ് ചികിത്സാ പദ്ധതിയായ ഭേഷജം, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുള്ള അമൃതം പദ്ധതി എന്നീവ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധമരുന്നുകളും വ്യായാമവും യോഗയും നല്ല ആഹാര ശീലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്വാസ്ഥ്യം, സുഖായുഷ്യം, പദ്ധതികളിലൂടെ നല്കുന്ന മരുന്നുകളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാണ്.
date
- Log in to post comments