മാതൃകയായി ക്രിസ്ത്യൻ കോളജ് എൻ.എസ്.എസ് വിഭാഗം
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെങ്ങന്നൂർ മണ്ഡലത്തിൽ ഒരുക്കിയ അഞ്ചു മാതൃക പോളിങ് ബൂത്തുകളിലും സന്നദ്ധ സേവകരായെത്തിയ എൻ.എൻ.എസ് വിദ്യാർഥികൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഒരു കേന്ദ്രത്തിൽ മൂന്നു വീതം വിദ്യാർഥികളാണ് സേവന സന്നദ്ധരായി രാവിലെ മുതൽ നിലയുറപ്പിച്ചത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ നാഷണൽ സർവീസ് സ്‌കീം വിഭാഗം വിദ്യാർഥികളാണിവർ.
ഭിന്നശേഷിയുള്ളവരെ സഹായിക്കൽ, പ്രായമായ വോട്ടർമാർക്ക് ആവശ്യമായ പരിചരണം, കുടിവെള്ളമെത്തിക്കുക തുടങ്ങി എല്ലാ മേഖലയിലും ഇവരുടെ സഹായം എപ്പോഴും കിട്ടുന്ന അവസ്ഥയുണ്ടായിരുന്നു.
(പി.എൻ.എ 1118/ 2018)
മാതൃക പോളിങ് ബൂത്തുകളിൽ അപ്രതീക്ഷിത സമ്മാനമായി വൃക്ഷത്തൈ
ആലപ്പുഴ: വോട്ടു ചെയ്തു മടങ്ങുന്നവർക്ക് വൃക്ഷത്തൈ സമ്മാനം. ഉപതിരഞ്ഞെടുപ്പിൽ ഒരുക്കിയ മാതൃക പോളിങ് ബൂത്തുകളിലാണ് സമ്മതിദായകർക്ക് വൃക്ഷത്തൈ സമ്മാനമായി നൽകിയത്. ഒപ്പം വോട്ടവകാശം വിനിയോഗിച്ചതിന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ വക ആശംസ കാർഡും.
മണ്ഡലത്തിലെ അഞ്ചു പോളിങ് ബൂത്തുകളാണ് മാതൃക പോളിങ് ബൂത്തുകളായി മാറ്റിയത്. മറ്റു വോട്ടിങ് കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സൗകര്യമൊരുക്കിയ ഇവിടെ അപ്രതീക്ഷിത സമ്മാനമായാണ് വൃക്ഷത്തൈ നല്കിയത്. ഓരോ കേന്ദ്രത്തിലും എഴുന്നൂറോളം വൃക്ഷത്തൈകൾ ഇതിനായി എത്തിച്ചിരുന്നു. കൂടുതൽ പ്ലാവിൽ തൈകളാണ് വിതരണം ചെയ്തത്. ഇതിലെ വിവിധയിനങ്ങൾ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് കായ്ക്കുമെന്ന് പ്രതീക്ഷിക്കാം.
(പി.എൻ.എ 1119/ 2018)
ആർ.ടി.എ. യോഗം
ജൂൺ 23ന്
ആലപ്പുഴ: ജൂൺ മാസത്തെ റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജൂൺ 23ന് രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ആർ.ടി.ഒ. അറിയിച്ചു.
(പി.എൻ.എ 1119/ 2018)
പാർട്ട് ടൈം സ്വീപ്പർമാരുടെ അഭിമുഖം മാറ്റി
ആലപ്പുഴ: ഇന്ന് നടത്താനിരുന്ന (മെയ് 29) പാർട്ട് ടൈം സ്വീപ്പർമാരുടെ അഭിമുഖം ജുൺ 7,8,11 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. അറിയിപ്പ് മെമ്മോ തപാൽ മാർഗം അറിയിക്കും. ഫോൺ: 9497910019, 9497910077.
(പി.എൻ.എ 1120/ 2018)
മെയ് 30 മുതൽ ജൂൺ ഒന്നുവരെ കേരളത്തിൽ അങ്ങിങ്ങായി ശക്തമായി മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. മെയ് 30 വരെ മത്സ്യബന്ധനത്തിന് കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
(പി.എൻ.എ 1122/ 2018)
ചിത്രവിവരണം
3 ele
തൃപ്പെരുന്തുറ 103ാം നമ്പർ വോട്ടുചെയ്യാൻ വന്ന ആൾ കുഴഞ്ഞുവീണപ്പോൾ പുറത്തേക്ക് കൊണ്ടുപോകുന്നു
6 ele
ചെങ്ങന്നൂർ കിഴക്കേ നട ഗവൺമെന്റ് യു.പി.സ്‌കൂളിൽ ബൂത്ത് നമ്പർ 46ൽ പുറത്തേപ്പറമ്പിൽ ദേവകിയമ്മയെ വീൽ ചെയറിൽ പുറത്തേക്ക് കൊണ്ടുവരുന്നു. വോട്ട് ചെയ്ത ശേഷം ലഭിച്ച വൃക്ഷത്തൈ, കളക്ടറുടെ നന്ദി കാർഡ് എന്നിവ കയ്യിൽ
7 ele
കന്നിവോട്ട് ചെയ്തശേഷം ചെങ്ങന്നൂർ കിഴക്കേ നട ഗവൺമെന്റ് യു.പി.സ്‌കൂളിൽ ബൂത്ത് നമ്പർ 46ന് പുറത്ത് സെൽഫി എടുക്കുന്ന ദേവി നന്ദന
8 ele
ചെങ്ങന്നൂർ ബ്ലോക്ക് സ്ത്രീസൗഹൃദ ബൂത്തിൽ 93 ലെ ഉച്ച സമയത്തെ തിരക്ക്
//അവസാനിച്ചു//
- Log in to post comments