Post Category
വായനാ പക്ഷാചരണം; മത്സര വിജയികള്‍
---------------------
വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച എന്റെ ഇഷ്ട കഥാപാത്രം വീഡിയോ അവതരണ മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഏബല്‍ ബിനോയി ഒന്നാം സ്ഥാനം നേടി. നെടുംകുന്നം സെൻ്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് സി. ബി.എസ്. ഇ സ്കൂളിലെ സാനിയ എസ്. നായര്‍ക്കാണ് രണ്ടാം സ്ഥാനം.
യു.പി വിഭാഗത്തില്‍ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ അദ്വൈത് ശങ്കറും മുട്ടുചിറ സെൻ്റ് ആഗ്നസ് ഗവൺമെൻ്റ് ഹൈസ്കൂളിലെ റോഷന് മാത്യുവും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വായിച്ച പുസ്തകങ്ങളിലെ ഇഷ്ട കഥാപാത്രത്തെക്കുറിച്ച് കുട്ടികള്‍ വിവരിക്കുന്നതായിരുന്നു മത്സരം. സമ്മാനങ്ങള്‍ പിന്നീട് വിതരണം ചെയ്യും.
date
- Log in to post comments