അസാപ്പ് വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
അസാപ്പും എ.ഡബ്ല്യു.എസ് അക്കാഡമിയും ചേര്‍ന്ന് നടത്തുന്ന ഉന്നത നിലവാരമുള്ള 100 ശതമാനം പ്ലേസ്മെന്റ് അസ്സിസ്റ്റന്സുള്ള കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി, ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍ തുടങ്ങിയ കോഴ്സുകളിലേക്കാണു പ്രവേശനം ആരംഭിച്ചിരിക്കുന്നത്. കോഴ്സിന്റെ യഥാര്‍ഥ ഫീസ് നിരക്ക് 19,900 രൂപയാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ ആകെ അടയ്ക്കേണ്ട തുക 9950 രൂപ പ്ലസ് ജി.എസ്.ടി ആണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നബാര്‍ഡും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നു ലഭ്യമാക്കുന്ന സബ്സിഡി ഉപയോഗിച്ച് അടച്ചഫീസിന്റെ 50 ശതമാനം തിരിച്ചുനല്‍കും. ഈ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുന്നത്. കോഴ്സ് പൂര്‍ത്തീകരിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ചെലവാകുന്നത് യഥാര്‍ത്ഥ കോഴ്സ് ഫീസിന്റെ 25 ശതമാനം മാത്രമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9495999738 /9495999741/9495999717/9495999770/6282326560 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
- Log in to post comments