Post Category
കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ് ഓഫീസ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 18-26 വരെയാണ് പ്രായപരിധി. 9,000 രൂപയാണ് സ്റ്റൈപന്റ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയും സഹിതം മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ മുട്ടേങ്ങാടന്‍ ബില്‍ഡിങിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ജൂലൈ 14ന് രാവിലെ 11ന് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂയില്‍ ഹാജരാകണം. ബോര്‍ഡില്‍ കൊമേഴ്സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0483 2733211.
date
- Log in to post comments