Post Category
മത്സ്യത്തൊഴിലാളി സിറ്റിംഗ് സംഘടിപ്പിച്ചു
14 മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി 403562 രൂപ അനുവദിക്കുന്നതിന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ തീരുമാനം. ജില്ലയിലെ കടാശ്വാസ അപേക്ഷകൾ പരിഗണിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ സിറ്റിംഗിലാണ് തീരുമാനം.
വീഡിയോ കോൺഫറൻസിലൂടെ നടന്ന സിറ്റിംഗിൽ 33 കേസുകൾ പരിഗണിച്ചു. മാട്ടൂൽ സർവീസ് സഹകരണ ബാങ്ക്, മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക്, ചെറുതാഴം സർവീസ് സഹകരണ ബാങ്ക്, കണ്ണപുരം സർവീസ് സഹകരണ ബാങ്ക്, പട്ടുവം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളികൾക്കാണ് കടാശ്വാസമനുവദിച്ചത്. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ അധ്യക്ഷനായി. കമ്മീഷൻ അംഗം കൂട്ടായി ബഷീർ, സഹകരണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥർ, വിവിധ ധനകാര്യ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments