വിദ്യാലയ വിജയോത്സവം വെള്ളിക്കോത്ത് മഹാകവി പി.സ്മാരക സ്‌കൂളില്‍
പരിസ്ഥിതി ദിനാഘോഷവും വിദ്യാലയ വിജയോത്സവവും(ഹരിതോത്സവവും) വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇന്ന് (5) രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ അധ്യക്ഷത വഹിക്കും.എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, വിഎച്ച്എസ് സി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ അനുമോദിക്കും. വൃക്ഷതൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ കേളുപണിക്കരും വിത്തുവിതരണോദ്ഘാടനം അജാനൂര്‍ കൃഷി ഓഫീസര്‍ പി വി ആര്‍ജിതയും നിര്‍വഹിക്കും. ചടങ്ങില്‍ അഞ്ച് മുതല്‍ 10-ാം ക്ലാസ് വരെയുളള കുട്ടികള്‍ക്കായി മുഖ്യമന്ത്രിയുടെ സന്ദേശമുള്‍ക്കൊളളിച്ചുളള കൈപുസ്തകത്തിന്റെ വിതരണം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ നിര്‍വഹിക്കും.
- Log in to post comments