ബോയിലര്‍ അറ്റന്‍ഡന്റ് : കോമ്പിറ്റന്‍സി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ബോയിലര്‍ അറ്റന്‍ഡന്റ് കോമ്പിറ്റന്‍സി (സെക്കന്റ് ക്ലാസ്) സര്‍ട്ടിഫിക്കറ്റിനുള്ള എഴുത്ത് വാചാ പ്രായോഗിക പരീക്ഷകള്‍ ആഗസ്റ്റ് എട്ട്, ഒന്‍പത്, 10 തിയതികളിലും സെക്കന്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റിനുള്ള പരീക്ഷകള്‍ 27,28,29 തിയതികളിലും നടക്കും.
അപേക്ഷാ ഫാറവും നിര്‍ദേശങ്ങളും www.fabkerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ശരിയായി പൂരിപ്പിക്കുകയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സോഫ്റ്റ് കോപ്പികള്‍ സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റഔട്ട് സെക്രട്ടറി, ബോര്‍ഡ് ഓഫ് എക്‌സാമിനേഴ്‌സ്, ഓഫീസ് ഓഫ് ദ ഡയറക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, സുരക്ഷാഭവന്‍, എ ജെ ഹാളിനു സമീപം, കുമാരപുരം, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം 695 011, കേരള എന്ന വിലാസത്തില്‍ ലഭിക്കണം.
ഫസ്റ്റ് ക്ലാസ് പരീക്ഷയ്ക്ക് 500 രൂപയും സെക്കന്റ് ക്ലാസിന് 300 രൂപയുമാണ് ഫീസ്. 0230-00-800-96 എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നെറ്റ് ബാങ്കിംഗ് മുഖേനയാണ് ഫീസടയ്‌ക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂണ്‍ 23 വരെയും പ്രിന്റൗട്ടുകള്‍ 30 വരെയും സ്വീകരിക്കും.
പി.എന്‍.എക്‌സ്.2238/18
- Log in to post comments