പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ അട്ടപ്പാടിയില്‍ പുതുതായി ആരംഭിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മ്മിക്കുന്നതിന് അഞ്ചുവര്‍ഷം മുന്‍പരിചയമുള്ള ഗവണ്മെന്റ് അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2019 ലെ നീറ്റ്/എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുന്‍പ് 10 മാസം നീളുന്ന പ്രത്യേക പരീക്ഷാ പരിശീലനം താമസ ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നതിന് അഞ്ച് വര്‍ഷം മുന്‍പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ ജൂണ്‍ 12 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. 12ന് വൈകിട്ട് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടെ സാന്നിിദ്ധ്യത്തില് പ്രൊപ്പോസലുകള്‍ പരിഗണിക്കും. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് 11 ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കും. വിവരങ്ങള്‍ക്ക് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 2303229, 2304594.
പി.എന്‍.എക്സ്.2249/18
- Log in to post comments