തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75000/ രൂപവരെയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് മൂന്ന് ലക്ഷം രൂപ വരെയും ഈ പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും.
അപേക്ഷാ ഫോറം അതാത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട മത്സ്യഭഴന് ഓഫീസില്‍ നിന്നും ജൂണ്‍ 12 മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ മത്സ്യഭവന് ഓഫീസുകളില്‍ ജൂണ്‍ 30വരെ സ്വീകരിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം അനുവര്‍ത്തിച്ച് വരുന്നവരോ ആയ (20 നും 50നും ഇടയ്ക്ക് പ്രായമുളള) രണ്ട് മുതല്‍ നാലുപേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍, സാഫ് മലപ്പുറം എന്ന വിലാസത്തില്‍ ബന്ധപ്പെടണം.ഫോണ്‍ നമ്പര്‍ 9645752637, 9947440298, 9746327309
- Log in to post comments