Skip to main content

കൊണ്ടോട്ടി മണ്ഡലത്തിലെ റോഡുകള്‍ക്ക് 3.96 കോടി രൂപ അനുവദിച്ചു

     വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി മണ്ഡലത്തിലെ അഞ്ചു റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 3.96 കോടി രൂപ അനുവദിച്ചു. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി  പൊന്നാട് - വാഴക്കാട് റോഡ് റബ്‌റൈസ് ചെയ്യാന്‍ മൂന്ന് കോടിയും , നീറാട് - വലിയപറമ്പ് - ആലുങ്ങല്‍ റോഡ് റബ്‌റൈസ് ചെയ്യാന്‍ 78 ലക്ഷം രുപയും , വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തമ്പാരപറമ്പ് - ചേലക്കര പുതിയോടത്ത് പറമ്പ് റോഡ്  മൂന്ന് ലക്ഷം , ആലക്കപറമ്പ് ചെമ്മലപ്പറമ്പ് റോഡ് നാല്  ലക്ഷം , കുനത്തടായി - കാളകണ്ടി എസ്.സി കോളനി റോഡ് എട്ട് ലക്ഷം എന്നിവ അനുവദിച്ചു. വാഴക്കാട് ,ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന പൊന്നാട് - വാഴക്കാട് റോഡ് റബ്‌റൈസ് ചെയ്യുന്നതിലൂടെ പ്രാദേശവാസികളുടെ ചിരകാല സ്വപ്നം പൂവണിയും.

 

date