Skip to main content

കൊണ്ടാട്ടിയില്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത് പരിഗണിക്കും- മന്ത്രി

കൊണ്‍േണ്ടാട്ടിയില്‍ ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത് പരിഗണിക്കുമെന്നു കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. നിയമസഭയില്‍ ടി.വി.ഇബ്രാഹീം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ കേന്ദ്രം ആരംഭിച്ചിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. താലൂക്ക് ആസ്ഥാനങ്ങളില്‍ സ്റ്റാളുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണു കൊണ്ടോട്ടിയെ പരിഗണിക്കുക. സംസ്ഥാനത്തെ കര്‍ഷകര്‍ക്കു പൊതുവിപണിയിലെ വിലയെക്കാള്‍ കൂടുതല്‍ നല്‍കി പച്ചക്കറികള്‍ സംഭരിച്ചു കമ്പോള വിലയെക്കാള്‍ 10 മുതല്‍ 20 ശതമാനം വരെ വില കുറച്ചു ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കി വരുന്നുണ്ടെണ്‍ന്നും മന്ത്രി പറഞ്ഞു.

 

date