Skip to main content

ഒല്ലൂരിലെ റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കാന്‍  കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

യാത്രാദുരിതം അനുഭവിക്കുന്ന ഒല്ലൂരിലെ വ്യവസായ എസ്റ്റേറ്റുമുതല്‍ ക്രിസ്റ്റഫര്‍ ജങ്ഷന്‍ വരെയുള്ള സംസ്ഥാനപാത ഗതാഗതയോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ ഈ പ്രദേശം സന്ദര്‍ശിച്ചതിനു ശേഷം വാട്ടര്‍അതോറിറ്റിക്കും പിഡബ്ല്യുഡി റോഡ്സിനുമാണ് നിര്‍ദ്ദേശം നല്‍കിയത്. 
    റോഡിലെ കുഴികള്‍ അടക്കുകയും വശങ്ങളില്‍ കിടക്കുന്ന മണ്ണ് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിക്കു നിര്‍ദ്ദേശംനല്‍കി. ബുധന്‍, വ്യാഴം (മെയ് 30, 31) ദിവസങ്ങളില്‍ രാത്രിയും പകലും ഇവിടെ പ്രവര്‍ത്തി ചെയ്യണം. സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചത്.
    മഴമാറിയാലുടനെ റോഡിന്‍റെ പണികള്‍ പിഡബ്ല്യുഡി ചെയ്തു തീര്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അഡ്വ. കെ.രാജന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്.

date