Post Category
പ്രൊപ്പോസൽ ക്ഷണിച്ചു
സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് 2020-21 സാമ്പത്തിക വർഷത്തിൽ അടിമാലി ഇരുമ്പുപാലം പ്രീമെട്രിക് ഹോസ്റ്റലിൽ ഫർണിച്ചർ വാങ്ങുന്നു. അടിമാലി ഇരുമ്പുപാലം പ്രീമെട്രിക് ഹോസ്റ്റലിൽ ഫർണിച്ചർ നൽകുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ. അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് സെപ്റ്റംബർ ഏഴിന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസ്ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2303229, 0471 2304594.
പി.എൻ.എക്സ്. 2959/2021
date
- Log in to post comments