എറണാകുളം തൊഴില്‍ വാര്‍ത്തകള്‍
സര്‍വീസ് ടെക്‌നീഷ്യന്‍
താത്കാലിക നിയമനം
കൊച്ചി: ഐ എച്ച് ആര്‍ ഡി ഇടപ്പള്ളി റീജണല്‍ സെന്ററില്‍ സര്‍വീസ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ 13ന് ഇന്റര്‍വ്യൂ നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ കോപ്പികളും സഹിതം ഇന്റര്‍വ്യുന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2337838.
എസ്. സി. പ്രൊമോട്ടര്‍ - നിലവിലുള്ള ഒഴിവുകളിലേയ്ക്ക്
അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി, വൈപ്പിന്‍, കൂവപ്പടി, മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട, വാഴക്കുളം, കോതമംഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്. സി. പ്രൊമോട്ടര്‍മാരുടെ നിലവിലുള്ള/ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു അഥവാ തതുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മദ്ധ്യ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്കും, എസ്.എസ്.എല്‍.സി. യോഗ്യതയുള്ള 40നും 50നും മദ്ധ്യേ പ്രായമുള്ളസാമുഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാവുന്നതാണ്. എസ്.സി. പ്രൊമോട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ്സില്‍ കക്ഷികളായിട്ടുള്ള പ്രൊമോട്ടര്‍മാരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തല്‍ക്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ആഫീസ്സിലോ (ഫോണ്‍ നമ്പര്‍ : 0484-2422256) അതാത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകളിലോ ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 23 നകം അതാത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസ്സില്‍ നല്‍കേണ്ടതാണ്.
വനിതകള്‍ക്ക് ഹോസ്റ്റലില്‍
തൊഴിലവസരം
കാക്കനാട്: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ വാച്ച് വുമണ്‍, കുക്ക്, പാര്‍ട്ട് ടൈം സ്വീപ്പര്‍ / സ്‌കാവഞ്ചര്‍/ മെസ് ഗേള്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാച്ച് വുമണ്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ്സ് വിജയവും കുക്കിന് എസ്.എസ്.എല്‍.സി.യും സര്‍ക്കാര്‍ അംഗീകൃത ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റും മറ്റൊഴിവുകള്‍ക്ക് നാലാം ക്ലാസ്സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 2018 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ടെലഫോണ്‍ നമ്പര്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 14. ഫോണ്‍: 0484 2422256 .
- Log in to post comments