Skip to main content

അനുമോദന സമ്മേളനം 15ന്

    എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഇലവുംതിട്ടയിലും പരിസരപ്രദേശങ്ങളിലുമുള്ള  വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളേയും മൂലൂര്‍ സ്മാരക സമിതിയും മൂലൂര്‍ സ്മാരക കമ്മിറ്റിയും സംയുക്തമായി അനുമോദിക്കുന്നു. ഈ മാസം 15ന് ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരക (എസ്എന്‍ഡിപി) ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന അനുമോദന സമ്മേളനം വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മൂലൂര്‍ സ്മാരകം പ്രസിഡന്‍റ്              കെ.സി.രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  പി.കെ.തങ്കമ്മ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ഗോപാലകൃഷ്ണക്കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എന്‍.സുലോചന, ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധര്‍, കേരള ബുക്ക്മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പ്രൊഫ.ടി.കെ.ജി.നായര്‍, മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, മൂലൂര്‍ സ്മാരക സമിതി സെക്രട്ടറി വി.വിനോദ്, സലിം കാമ്പിശേരി തുടങ്ങിയവര്‍ സംസാരിക്കും. 
    ഗിന്നസ് ബുക്കില്‍ ഇടം നേടിയ വിശ്വഗുരു എന്ന സിനിമയില്‍ കുമാരനാശാന്‍റെ വേഷം അഭിനയിച്ച കലാനിലയം രാമചന്ദ്രനാശാനെയും ചടങ്ങില്‍ ആദരിക്കും. 
                                                 (പിഎന്‍പി 1489/18)

date