Post Category
വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ക്കായി അപേക്ഷിക്കാം
60 വയസിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് (കാഴ്ചവൈകല്യം, കേഴ്വി വൈകല്യം, ശാരീരിക വൈകല്യം )എന്നിവ പരിഹരിക്കുന്നതിനുള്ള സഹായ ഉപകരണങ്ങള്‍ക്കായി രാഷ്ട്രീയ വയോ ശ്രീ യോജന പദ്ധതി പ്രകാരം അക്ഷയകേന്ദ്രങ്ങള്‍ ( കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ) വഴി അപേക്ഷ സമര്‍പ്പിക്കാം. വരുമാനം 15,000 രൂപക്ക് താഴെയുള്ള ആവശ്യക്കാരായ വയോജനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ വഴി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2325168.
date
- Log in to post comments