Post Category
ലോക സാക്ഷരതാ ദിനാചരണം ഇന്ന്(8); മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബര്‍ 8 ബുധന്‍) ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷതവഹിക്കും. മുഖ്യപ്രഭാഷണം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും. സാക്ഷരതാ ദിന സന്ദേശം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 15 വരെ ദിവസവും വൈകിട്ട് ഏഴിന് ജില്ലാ സാക്ഷരതാ മിഷന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയും ഉണ്ടാകുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ് അറിയിച്ചു.
date
- Log in to post comments