Skip to main content

ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ ഒഴിവുളള  സീറ്റിലേക്ക് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം

 

ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാലു ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ 2021 ല്‍ ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിന്റെ സ്‌കൂളുകളില്‍ ഓരോ സീറ്റ് വീതം വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്കുള്ള അപേക്ഷകള്‍ സൈനികക്ഷേമ ഡയറക്ടറുടെ ശുപാര്‍ശയോടുകൂടി ബന്ധപ്പെട്ട ജെ.പി.എച്ച്.എന്‍ മേധാവിക്ക് ഈ മാസം 20 നകം സമര്‍പ്പിക്കണം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍  (www.dhskerala.gov.in) ലഭിക്കും.  ഫോണ്‍: 0468 2961104.

 

date