Post Category
നവീകരിച്ച ഓട്ടിസം സെന്റർ ഉദ്ഘാടനം ചെയ്തു
കാക്കനാട്: സമഗ്ര ശിക്ഷാ കേരള കോലഞ്ചേരി ബി.ആർ.സി.യുടെ കീഴിലെ നവീകരിച്ച ഓട്ടിസം സെൻ്റർ പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമഗ്ര ശിക്ഷ കേരള ജില്ലാ കോർഡിനേറ്റർ ഉഷ 'മാനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പീച് തെറാപ്പി സെൻ്റർ ഉദ്ഘാടനം പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.വർഗീസ് നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച റഫീഖ് വഹാബ്, ഐ.എച്ച്.റഷീദ, വി.എസ്.കൊച്ചുമോൻ എന്നിവരെ എം.എൽ.എ.ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ് , ജില്ലാ പ്രോഗ്രാം ഓഫീസർ മഞ്ജു കൈലാസൻ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജിൻസി രാജു, പഞ്ചായത്തംഗങ്ങളായ അഡ്വ.ബിജു.വി.ജോർജ്, റ്റി.വി.രാജൻ, പൂതൃക്ക സ്കൂൾ പ്രിൻസിപ്പാൾ ജി.സുജാത, അഡ്വ.റൊണാൾഡോ, അനിയൻ.പി.ജോൺ, റ്റി. രമാഭായി, സി.എം.ജേക്കബ്, സന്തോഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
date
- Log in to post comments