Skip to main content

നൂറ് ദിന കര്‍മ പരിപാടി : പട്ടയ മേള 14 ന് ജില്ലയില്‍ വിതരണം ചെയ്യുന്നത് 830 പട്ടയം

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള പട്ടയവിതരണത്തിന്റെ ഉദ്ഘാടനം സപ്തംബര്‍ 14 ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വ്വഹിക്കും. മേളയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തളിപ്പറമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കും. 830 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുക.

എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് പട്ടയ വിതരണം നടത്തുന്നത്. ജില്ലാതല പട്ടയമേളയില്‍ 116ഉം താലൂക്ക് കേന്ദ്രങ്ങളില്‍ 714ഉം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ലക്ഷം വീട് പദ്ധതി പ്രകാരം ഭൂമികൈവം വെച്ചവര്‍ക്കുള്ള പട്ടയം 18, ലാന്റ് ട്രിബ്യൂണല്‍ പട്ടയം 805, ദേവസ്വം ഭൂമി പട്ടയം രണ്ട്, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കുന്ന മിച്ചഭൂമി പട്ടയം അഞ്ച് എന്നിങ്ങനെയാണ് ജില്ലയില്‍ വിതരണം ചെയ്യുക. വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരിപാടി

date