Skip to main content

വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു

ആസൂത്രണ സമിതി യോഗം ചേര്‍ന്നു

ഇരുപത്തിയൊമ്പത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകരിച്ചു. സ്പില്‍ ഓവര്‍ പദ്ധതികളും കൂട്ടിച്ചേര്‍ത്ത 2021-22 വാര്‍ഷിക പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് തീരുമാനം. 24 ഗ്രാമപഞ്ചായത്തുകളുടെയും രണ്ട് നഗരസഭകളുടെയും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികളാണ് അംഗീകരിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ യുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടന്ന യോഗത്തില്‍ വി ശിവദാസന്‍ എം പി, രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഗവ .നോമിനി കെ വി ഗോവിന്ദന്‍ ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date